17 January Friday

‘ശാസ്‌ത്രിയുടെ പഞ്ച്‌’; പകരക്കാരൻ ഫീൽഡറായി സഞ്ജു

വെബ് ഡെസ്‌ക്‌Updated: Monday Dec 9, 2019

മത്സരത്തിനിടെ കോഹ്‌ലിക്കും ദുബെയ്‌ക്കും വെള്ളം നൽകാനായി സഞ്ജു സാംസൺ കളത്തിൽ എത്തിയപ്പോൾ

തിരുവനന്തപുരം > സ്വന്തം മണ്ണിൽ കളിക്കാനുള്ള സഞ്‌ജു സാംസന്റെ സ്വപ്‌നം പൂവണിഞ്ഞില്ല. വെസ്‌റ്റിൻഡീസിനെതിരായ  രണ്ടാം ട്വന്റി–-20യിൽ സഞ്‌ജുവിന്‌ ഇന്ത്യൻ ടീമിൽ ഇടംകിട്ടിയില്ല. ആദ്യ മത്സരത്തിലെ ടീമിനെ ഇന്ത്യ നിലനിർത്തുകയായിരുന്നു.  മുംബൈയിൽ നടക്കുന്ന മൂന്നാം ട്വന്റി–-20യിലാണ്‌ സഞ്‌ജുവിന്‌ ഇനി പ്രതീക്ഷ.

കളിക്ക‌് മുന്നോടിയായി സഞ‌്ജു ഗ്ലൗ അണിഞ്ഞ്‌ പരിശീലനത്തിന്‌ ഇറങ്ങിയത്‌ കാണികൾക്ക്‌ പ്രതീക്ഷ നൽകി. ജയിച്ച ടീമിൽ മാറ്റം വരുത്തേണ്ടതില്ലെന്ന നിലപാടായിരുന്നു ക്യാപ്‌റ്റൻ വിരാട്‌ കോഹ്‌ലിക്ക്‌. എങ്കിലും ഗ്രീൻഫീൽഡ്‌ സഞ്‌ജുവിനെ ഫീൽഡറായി കണ്ടു. വൈസ‌്ക്യാപ‌്റ്റൻ രോഹിത‌്ശർമയ്‌ക്ക‌് പകരക്കാരനായാണ‌് സഞ‌്ജു ഇറങ്ങിയത‌്.

മത്സരത്തിന‌് സഞ‌്ജു ഗ്രൗണ്ടിൽ ഇറങ്ങിയപ്പോൾ തന്നെ ഗ്രീൻഫീൽഡിൽ നീലത്തിരമാലകൾ ഉയർന്നിരുന്നു. അത‌് കണ്ട പരിശീലകൻ രവി ശാസ‌്ത്രി കുസൃതിയോടെ സഞ‌്ജുവിന്റെ മുഖത്തേക്ക‌് മുഷ്ടിചുരുട്ടി ഇടിക്കുന്ന ആംഗ്യം കാട്ടി. ആരാധകരും കളിക്കാരും കൈയടിയോടെ ആ നിമിഷം ആസ്വദിച്ചു.


പ്രധാന വാർത്തകൾ
 Top