Deshabhimani

കേരളത്തെ സഞ്ജു 
നയിക്കും

വെബ് ഡെസ്ക്

Published on Nov 19, 2024, 11:02 PM | 0 min read


തിരുവനന്തപുരം
സയ്യദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂർണമെന്റിനുള്ള കേരള ടീമിനെ സഞ്ജു സാംസൺ നയിക്കും. 23 മുതൽ ഡിസംബർ മൂന്നുവരെയാണ് മത്സരങ്ങൾ. സച്ചിൻ ബേബി, രോഹൻ കുന്നുമ്മൽ, ജലജ് സക്‌സേന, വിഷ്‌ണു വിനോദ്, മുഹമ്മദ് അസറുദ്ദീൻ, ബേസിൽ തമ്പി, സൽമാൻ നിസാർ തുടങ്ങിയവർ അടങ്ങിയതാണ് ടീം. കേരള ക്രിക്കറ്റ് ലീഗിൽ തിളങ്ങിയ അബ്ദുൾ ബാസിദും ഷറഫുദീനും ടീമിലുണ്ട്.

ഗ്രൂപ്പ് ഇയിൽ മുബൈ, മഹാരാഷ്ട്ര, ഗോവ, ആന്ധ്രപ്രദേശ്, സർവീസസ്, നാഗാലാൻഡ്‌ ടീമുകൾക്ക് ഒപ്പമാണ് കേരളം. 23ന് സർവീസസിന് എതിരെയാണ് ആദ്യകളി.



deshabhimani section

Related News

0 comments
Sort by

Home