12 December Thursday

സഞ്ജുവിന്‌ സെഞ്ചുറി

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2024


അനന്ത്‌പുർ
സെഞ്ചുറിയുമായി തിളങ്ങി സഞ്ജു സാംസൺ. ദുലീപ്‌ ട്രോഫി ക്രിക്കറ്റിൽ ഇന്ത്യ ‘ഡി’ക്കായാണ്‌ മലയാളി വിക്കറ്റ്‌ കീപ്പറുടെ പ്രകടനം. ഇന്ത്യ ‘ബി’ക്കെതിരെ 101 പന്തിൽ 106 റണ്ണടിച്ചു. മൂന്ന്‌ സിക്‌സറും 12 ഫോറും ഉൾപ്പെട്ട ഇന്നിങ്‌സ്‌. ദുലീപ്‌ ട്രോഫിയിൽ സഞ്ജുവിന്റെ ആദ്യ സെഞ്ചുറിയാണ്‌. ഒന്നാംക്ലാസ്‌ ക്രിക്കറ്റിലെ പതിനൊന്നാമത്തേതും. രണ്ടാംദിനം 89 റണ്ണുമായി ക്രീസിലെത്തിയ ഇരുപത്തൊമ്പതുകാരൻ അതിവേഗം മൂന്നക്കം കണ്ടു. സഞ്ജുവിന്റെ കരുത്തിൽ ഇന്ത്യ ഡി ഒന്നാം ഇന്നിങ്‌സിൽ 349 റണ്ണെടുത്തു. രണ്ടാംദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ ബി ആറ്‌ വിക്കറ്റ്‌ നഷ്ടത്തിൽ 210 റണ്ണെന്ന നിലയിലാണ്‌. ഇന്ത്യ ‘എ’ക്കെതിരെ ഇന്ത്യ ‘സി’ 216/7 എന്ന നിലയിലാണ്. എ ഒന്നാം ഇന്നിങ്സിൽ 297 റണ്ണിന് പുറത്തായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top