28 September Monday

ജിങ്കനുവേണ്ടി വമ്പൻ ക്ലബ്ബുകൾ

വെബ് ഡെസ്‌ക്‌Updated: Thursday May 21, 2020


കൊച്ചി
കേരള ബ്ലാസ്‌റ്റേഴ്‌സ്‌ വിടുന്ന പ്രതിരോധ താരം സന്ദേശ്‌ ജിങ്കനെ കാത്ത്‌ വമ്പൻ ക്ലബ്ബുകൾ. കഴിഞ്ഞ ദിവസമാണ്‌ ജിങ്കൻ ബ്ലാസ്‌റ്റേഴ്‌സ്‌ വിട്ടേക്കുമെന്ന വാർത്തകൾ പുറത്തുവന്നത്‌. 2023 വരെ ഈ ഇരുപത്താറുകാരന്‌ കരാറുണ്ടായിരുന്നു. വിദേശ രാജ്യങ്ങളിലെ ചില ക്ലബ്ബുകളും ജിങ്കനുവേണ്ടി താൽപ്പര്യം അറിയിച്ചിരുന്നു. ഐഎസ്‌എൽ ചാമ്പ്യൻമാരായ എടികെ കഴിഞ്ഞ സീസണിൽ ജിങ്കനെ സ്വന്തമാക്കാൻ ശ്രമിച്ചിരുന്നു. മുംബൈ സിറ്റി എഫ്‌സിയും രംഗത്തുണ്ട്‌.

ബ്ലാസ്‌റ്റേഴ്‌സിനുവേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമാണ്‌ ജിങ്കൻ. കഴിഞ്ഞ സീസണിൽ പരിക്കുകാരണം പൂർണമായും പുറത്തിരുന്നു. പുതിയ  മാനേജ്മെന്റിന്റെ വരവും കളിക്കാരുടെ വേതനം കുറയ്ക്കാനുള്ള ബ്ലാസ്‌റ്റേഴ്‌സിന്റെ  തീരുമാനവുമാണ്‌ ജിങ്കനെ ടീം വിടാൻ പ്രേരിപ്പിച്ചതെന്നാണ്‌ സൂചന.
അതിനിടെ, ജിങ്കനെ നിലനിർത്താൻ ശ്രമിക്കാത്ത ടീം മാനേജ്‌മെന്റിനെതിരെ മുൻ താരങ്ങളായ ഇയാൻ ഹ്യൂമും മൈക്കേൽ ചോപ്രയും പ്രതികരിച്ചു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top