10 July Friday

സന്ദേശ് ജിങ്കൻ ബ്ലാസ്റ്റേഴ്‌‌സ് വിടുന്നു? വിദേശ ക്ലബുമായി ധാരണയിലെത്തിയെന്ന് സൂചന

വെബ് ഡെസ്‌ക്‌Updated: Tuesday May 19, 2020

കൊച്ചി > കേരളാ ബ്ലാസ്റ്റേഴ്‌‌സിന്റെ സൂപ്പർ താരം സന്ദേശ് ജിങ്കൻ ടീം വിടാനൊരുങ്ങുന്നുവെന്ന് സൂചന. വിദേശ ക്ലബുമായി ജിങ്കൻ ധാരണയിലെത്തിയെന്നാണ് റിപ്പോർട്ടുകൾ. ഐഎസ്എല്ലിൽ ഇതുവരെ 76 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ ബൂട്ടുകെട്ടിയ താരം കൂടിയാണ് ജിങ്കൻ.

ഐഎസ്എല്ലിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളായ ജിങ്കൻ സീണണിന്റെ തുടക്കം മുതൽ ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമായിരുന്നു. അഞ്ചാം സീസണിൽ ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റനമായി. കാൽമുട്ടിന് ഏറ്റ പരിക്കിനെ തുടർന്ന് കഴിഞ്ഞ സീസണിൽ കളിക്കാനായില്ല.

ദേശീയ ടീമിന്റെ ഏറ്റവും മികച്ച പ്രതിരോധതാരമാണ് ജിങ്കൻ. ഈവർഷത്തെ അർജുന അവാർഡിന് ആൾ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ താരത്തെ ശുപാർശ ചെയ്‌തിരുന്നു. 
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top