യോണ്ടെ
ആഫ്രിക്കൻ നേഷൻസ് കപ്പ് പ്രീ ക്വാർട്ടർ മത്സരത്തിനിടെ തലയിടിച്ചുവീണ സെനഗൽ താരം സാദിയോ മാനെ സുഖംപ്രാപിക്കുന്നു. കേപ് വെർദെയുമായുള്ള കളിക്കിടെ ഗോൾ കീപ്പർ വൊസീന്യയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇരുവരുടെയും തല തമ്മിലിടിച്ചു. വൊസീന്യക്ക് ചുവപ്പുകാർഡ് കിട്ടി. അതേസമയം, തലയിടിച്ചിട്ടും മാനെ കളത്തിൽ തുടർന്നു. പിന്നാലെ ഒരു ഗോളും നേടി. എന്നാൽ, കളി പൂർത്തിയാക്കാനായില്ല. കുഴഞ്ഞുപോയ മുന്നേറ്റക്കാരനെ ഉടൻ പിൻവലിച്ചു.
തലയ്ക്കിടികിട്ടിയതിനുശേഷം 15 മിനിറ്റാണ് മാനെ കളിച്ചത്. സംഭവത്തിൽ ടൂർണമെന്റ് അധികൃതർക്കെതിരെ വിമർശമുണ്ടായി. അതിനിടെ മാനെ ക്വാർട്ടർ കളിക്കുന്ന കാര്യത്തിൽ ഉറപ്പില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..