26 February Wednesday

ആറിൽ നാല്‌ കളിയും തോറ്റു; സച്ചിൻ ബേബിയെ ക്യാപ്‌റ്റൻ സ്ഥാനത്തുനിന്ന്‌ നീക്കി, സക്‌സേന പുതിയ ക്യാപ്‌റ്റൻ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 22, 2020

തിരുവനന്തപുരം > രഞ്ജി ട്രോഫിയില്‍ തുടര്‍ച്ചയായ പരാജയങ്ങളോടെ തരംതാഴ്ത്തല്‍ ഭീഷണിയിലുള്ള കേരളത്തിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് സച്ചിന്‍ ബേബിയെ നീക്കി. ഓള്‍റൗണ്ടര്‍ ജലജ് സക്‌സേന ഇനി ടീമിനെ നയിക്കും.

കഴിഞ്ഞ സീസണില്‍ ചരിത്രത്തില്‍ ആദ്യമായി രഞ്ജി ട്രോഫി സെമികളിച്ച കേരളത്തിന് ഇത്തവണ പക്ഷേ തൊട്ടതെല്ലാം പിഴയ്ക്കുകയായിരുന്നു. ആറു മത്സരങ്ങളില്‍ നേരിട്ടത് നാലു തോല്‍വികള്‍. ഇതോടെയാണ് സെലക്ഷന്‍ കമ്മിറ്റി പുതിയ പരീക്ഷണത്തിന് തയ്യാറായത്.

ആന്ധ്രയ്‌ക്കെതിരായ അടുത്ത മത്സരത്തില്‍ സക്‌സേന കേരളത്തെ നയിക്കും. സിജോമോന്‍ ജോസഫ്, മുഹമ്മദ് അസ്ഹറുദീന്‍ എന്നിവര്‍ ആന്ധ്രയ്‌ക്കെതിരായ മത്സരത്തിനുള്ള ടീമിലില്ല. അതേസമയം പരിക്ക് കാരണം പുറത്തിരുന്ന റോബിന്‍ ഉത്തപ്പയും ബേസില്‍ തമ്പിയും ടീമില്‍ തിരിച്ചെത്തി.


പ്രധാന വാർത്തകൾ
 Top