30 November Wednesday

യൂറോപ ലീഗ്‌ : റൊണാൾഡോ 699

വെബ് ഡെസ്‌ക്‌Updated: Saturday Sep 17, 2022


ലണ്ടൻ
ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോൾവഴിയിലേക്ക് തിരിച്ചെത്തിയ കളിയിൽ മാഞ്ചസ്റ്റർ യുണെെറ്റഡിന് ആധികാരിക ജയം. യൂറോപ ലീഗിൽ ഷെറിഫിനെ രണ്ടു ഗോളിന്‌ തോൽപ്പിച്ചു. റൊണാൾഡോ പെനൽറ്റിയിലൂടെ ലക്ഷ്യംകണ്ടു. ഇതോടെ ക്ലബ് ഫുട്ബോളിൽ മുപ്പത്തേഴുകാരന് 699 ഗോളായി. യുണെെറ്റഡിന്റെ ആദ്യഗോൾ ജെയ്ഡൻ സാഞ്ചോയാണ് നേടിയത്.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കഴിഞ്ഞ എട്ട് കളിയിലും റൊണാൾഡോയ്ക്ക് ഗോളടിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, ഷെറിഫിനെതിരെ ലക്ഷ്യംകണ്ട് ഈ പോർച്ചുഗൽ താരം സീസണിലെ ആദ്യഗോൾ കുറിച്ചു.യൂറോപയിലെ ആദ്യമത്സരത്തിൽ എറിക് ടെൻ ഹാഗിന്റെ സംഘം റയൽ സോസിഡാഡിനോട് തോറ്റിരുന്നു. ഒമോനിയോയെ 2–1ന് തോൽപ്പിച്ച് സോസിഡാഡ് ഗ്രൂപ്പിൽ ഒന്നാമത് തുടർന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top