Deshabhimani

റോഡ്രിഗോ ഗോളിൽ ബ്രസീൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 08, 2024, 02:37 AM | 0 min read

സാവോപോളോ > ലോകകപ്പ്‌ ഫുട്‌ബോൾ യോഗ്യതാ റൗണ്ടിൽ ഇക്വഡോറിനെതിരെ ബ്രസീലിന്‌ ഒരുഗോൾ ജയം. റോഡ്രിഗോയാണ്‌ നിർണായക ഗോൾ നേടിയത്‌. ജയത്തോടെ പോയിന്റ്‌ പട്ടികയിൽ നാലാമതെത്താൻ ഡൊറിവാൾ ജൂനിയറിന്റെ സംഘത്തിന്‌ കഴിഞ്ഞു.
ലാറ്റിനമേരിക്കൻ മേഖലയിൽ ബ്രസീലിന്റെ നില പരുങ്ങലിലായിരുന്നു. ഇക്വഡോറിനോട്‌ ഇറങ്ങുംമുമ്പ്‌ ആറു കളിയിൽ ഏഴ്‌ പോയിന്റുമായി ആറാംസ്ഥാനത്ത്‌.

ഇക്വഡോറിനെതിരെ മികച്ച കളിയായിരുന്നില്ല. കിട്ടിയ അവസരങ്ങൾ പരിമിതമായിരുന്നു. മുന്നേറ്റനിര തെളിഞ്ഞില്ല. കളിയുടെ അരമണിക്കൂറിലാണ്‌ ഗോൾ വന്നത്‌. ലൂകാസ്‌ പക്വേറ്റയുടെ നീക്കത്തിൽനിന്നായിരുന്നു റോഡ്രിഗോയുടെ ഗോൾ. റയൽ മാഡ്രിഡ്‌ താരത്തിന്റെ വലംകാൽ ഷോട്ട്‌ പ്രതിരോധക്കാരൻ വില്യം പാച്ചോയുടെ ദേഹത്തുതട്ടി വലയിൽ കയറി. 11ന്‌ പരാഗ്വേയുമായാണ്‌ അടുത്തമത്സരം.

 



deshabhimani section

Related News

View More
0 comments
Sort by

Home