29 June Wednesday

ലെവൻഡോവ്സ്കിക്കായി 
ബാഴ്സ; 
മാനെയെത്തേടി ബയേൺ

വെബ് ഡെസ്‌ക്‌Updated: Sunday May 29, 2022

Photo Credit: Twitter/Robert Lewandowski


നൗകാമ്പ്
ബയേൺ മ്യൂണിക്ക് മുന്നേറ്റക്കാരൻ റോബർട്ട് ലെവൻഡോവ്സ്കിയെ ടീമിലെത്തിക്കാനുള്ള ബാഴ്സലോണയുടെ ശ്രമങ്ങൾ തുടരുന്നു. ഈ സീസണോടെ ബയേൺ വിടാനൊരുങ്ങുകയാണ് ലെവൻഡോവ്സ്കി. അതേസമയം, ലിവർപൂളിന്റെ സാദിയോ മാനെയാണ് ബയേണിന്റെ ലക്ഷ്യം. ഈ സീസണിൽ മാനെയുടെ കരാർ അവസാനിക്കുകയാണ്.

ലെവൻഡോവ്സ്കിയുടെ കാര്യത്തിൽ എളുപ്പമല്ല ബാഴ്സയ്ക്ക്. സാമ്പത്തികപ്രതിസന്ധിയാണ് പ്രധാന തടസ്സം. യുവതാരം ഗാവിയുടെ കരാർ പുതുക്കിയിട്ടില്ല. ഗാവിക്കുവേണ്ടി വൻ ക്ലബ്ബുകൾ പിന്നാലെയുണ്ട്. ഗാവിയെ നൽകി ലെവൻഡോവ്സ്കിയെ കൂടാരത്തിലെത്തിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. അതിനിടെ മധ്യനിരക്കാരൻ ഉസ്മാൻ ഡെംബലെ ബാഴ്സയിൽനിന്ന് ലിവർപൂളിൽ ചേർന്നേക്കുമെന്ന് അഭ്യൂഹമുണ്ട്.
ചാമ്പ്യൻസ് ലീഗിനുശേഷം ഭാവിയെക്കുറിച്ച് സംസാരിക്കാമെന്നായിരുന്നു മാനെയുടെ പ്രതികരണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top