16 October Wednesday

പഞ്ചാബ്‌ കിങ്‌സിനെ പരിശീലിപ്പിക്കാൻ റിക്കി പോണ്ടിങ്

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2024

ന്യൂഡൽഹി > ഐപിഎല്ലിലെ പഞ്ചാബ്‌ കിങ്‌സിനെ അടുത്ത സീസൺ മുതൽ മുതൽ മുൻ ഓസ്‌ട്രേലിയൻ നായകൻ റിക്കി പോണ്ടിങ്‌ പരിശീലിപ്പിക്കും. ഏഴ്‌ വർഷമായി ഡൽഹി ക്യാപിറ്റൽസിന്റെ പരിശീലകനായിരുന്ന പോണ്ടിങ്‌ രണ്ട്‌ മാസം മുൻപായിരുന്നു ടീം വിട്ടത്‌.

പഞ്ചാബ്‌ കിങ്‌സുമായി പോണ്ടിങ്‌ നാല് വർഷത്തെ കരാർ ഒപ്പുവച്ചതായാണ്‌ പുറത്തു വരുന്ന റിപ്പോർട്ടുകൾ പറയുന്നത്‌. മറ്റ്‌ കോച്ചിംഗ്‌ സ്റ്റാഫുകളുടെ കാര്യത്തിൽ പോണ്ടിങ്ങിന്റെ നിർദേശം ഉൾപ്പെടുത്തി മാനേജ്‌മെന്റ്‌ തീരുമാനമെടുക്കാനാണ്‌ സാധ്യത.

പഞ്ചാബ്‌ കിങ്‌സിന്റെ പുതിയ മുഖ്യ പരിശീലകൻ ആവാൻ പറ്റിയതിൽ ടീമിനോട്‌ നന്ദി പറയുന്നതായി റിക്കി പോണ്ടിങ്‌ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top