17 February Sunday

രഞ്ജിട്രോഫി; കേരളത്തിനെതിരെ ഗുജറാത്തിന‌് 195 റൺസ‌് വിജയലക്ഷ്യം

വെബ് ഡെസ്‌ക്‌Updated: Wednesday Jan 16, 2019

വയനാട‌്> രഞ്ജിട്രോഫി ക്രിക്കറ്റ‌് ക്വാർട്ടറിൽ കേരളത്തിനെതിരെ ഗുജറാത്തിന‌് 195 റൺസ‌് വിജയലക്ഷ്യം. 23 റൺസിന്റെ ലീഡുമായി രണ്ടാം  ഇന്നിംഗ‌്സിൽ ബാറ്റിങ്ങിനിറങ്ങിയ കേരളം 171 റൺസിന‌് പുറത്തായി. ആദ്യ ഇന്നിംഗ‌്സിൽ കേരളം 185ന‌് പുറത്തായിരുന്നു. ബാറ്റിങ്ങിനിടെ പരിക്കേറ്റ സഞ്ജു സാംസൺ പിന്നീട‌് പത്താമതായി കളത്തിലിറങ്ങിയെങ്കിലും ബാറ്റ‌്‌സ‌്മാന്മാർ നിലയുറിപ്പിക്കാത്തത‌് വീണ്ടും കേരളത്തിന‌് വിനയായി.

ഗുജറാത്തിനായി റൂഷ് കലാരിയ, അക്സർ പട്ടേൽ എന്നിവർ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.  96 റൺസിനിടെ അഞ്ചു വിക്കറ്റ് നഷ്ടമാക്കിയ കേരളത്തിന്, ആറാം വിക്കറ്റിൽ സിജോമോൻ ജോസഫ്–ജലജ് സക്സേന സഖ്യം പടുത്തുയർത്തിയ അർധസെഞ്ചുറി കൂട്ടുകെട്ടാണ് (55) കരുത്തായത്. നാലു വിക്കറ്റിന് 149 റൺസ് എന്ന നിലയിൽനിന്ന കേരളത്തിന് വെറും 22 റൺസിനിടെയാണ് ശേഷിച്ച ആറു വിക്കറ്റുകൾ നഷ്ടമായത്. മുഹമ്മദ് അസ്ഹറുദ്ദീൻ, വിഷ്ണു വിനോദ് , ബേസിൽ തമ്പി , എം.ഡി. നിധീഷ് , സന്ദീപ് വാരിയർ, സഞ്ജു സാംസൺ എന്നിവർ രണ്ടക്കം കാണാതെ പുറത്തായി.

കേരളത്തിന്റെ ഒന്നാം  ഇന്നിംഗ‌്സ‌് സ്കോറായ 185 റൺസ് പിന്തുടർന്ന ഗുജറാത്ത്, 51.4 ഓവറിൽ 162 റൺസിന് ഓൾഔട്ടായിരുന്നു. നാലു വിക്കറ്റ് വീഴ്ത്തിയ സന്ദീപ് വാരിയർ, മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ ബേസിൽ തമ്പി, എം.ഡി. നിധീഷ് എന്നിവർ ചേർന്നാണ് ഗുജറാത്തിനെ 162 റൺസിൽ ഒതുക്കിയത്.


പ്രധാന വാർത്തകൾ
 Top