മാഡ്രിഡ്
സ്‌പാനിഷ് ഫുട്‌ബോൾ ലീഗിൽ റയൽ മാഡ്രിഡിന്റെ കുതിപ്പ് തുടരുന്നു. തുടർച്ചയായ അഞ്ചാംജയത്തോടെ പട്ടികയിൽ ഒന്നാംസ്ഥാനത്തെത്തി. ഇത്തവണ റയൽ സോസിഡാഡിനെ പിന്നിട്ടുനിന്നശേഷം വീഴ്‌ത്തി (2–-1). ആന്ദെർ ബരാനെറ്റ്സയിലൂടെ സോസിഡാഡ് അഞ്ചാംമിനിറ്റിൽ ലീഡെടുത്തു. എന്നാൽ, ഫെഡെറികോ വാൽവെർദെയും ഹോസെലുവും റയലിനായി മടക്കി. രണ്ട് ഗോളിനും വഴിയൊരുക്കയത് ഫ്രാൻ ഗാർഷ്യയാണ്. അഞ്ച് കളിയിൽ 15 പോയിന്റാണ് റയലിന്. രണ്ടാമതുള്ള നിലവിലെ ചാമ്പ്യൻമാരായ ബാഴ്‌സലോണയ്‌ക്ക് 13.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..