27 September Monday

അഭിമാനമായി രവികുമാർ; ടോക്യോയിൽ ഇന്ത്യയ്‌ക്ക്‌ രണ്ടാം വെള്ളി

വെബ് ഡെസ്‌ക്‌Updated: Thursday Aug 5, 2021

Photo Credit: Twitter/MyGovtIndia

ടോക്യോ > ടോക്യോ ഒളിമ്പിക്‌സ്‌ ഗുസ്‌തിയിൽ പുരുഷന്മാരുടെ 57 കിലോ വിഭാഗത്തിൽ ഇന്ത്യയുടെ രവികുമാർ ദാഹിയയ്‌ക്ക്‌ വെള്ളി. റഷ്യൻ ഒളിമ്പിക്‌ കമ്മിറ്റിയുടെ സാവൂർ ഉഗ്വേവായിരുന്നു ഫൈനലിൽ രവികുമാറിന്റെ എതിരാളി. സ്‌കോർ 7‐4.  ടോക്യോ ഒളിമ്പിക്‌സിലെ ഗുസ്‌തിയിൽ ഇന്ത്യയുടെ 6 ാം മെഡലാണിത്‌. ഇന്ത്യയുടെ രണ്ടാം വെള്ളിയും.

കസാക്കിസ്ഥാന്റെ നൂറിസ്‌ലാം സനായേവിനെ തോൽപ്പിച്ചാണ്‌ രവികുമാർ ഫൈനലിലെത്തിയത്‌. 2012ൽ സുശീൽ കുമാർ ഫൈനലിലെത്തിയ ശേഷം ആദ്യമായാണ്​ ഒരു ഇന്ത്യക്കാരൻ ഒളിമ്പിക്‌സ്‌ ഗുസ്​തിയുടെ കലാശ പോരിനിറങ്ങുന്നത്‌. ക്വാർട്ടറിൽ ബൾഗേറിയൻ താരം ജോർജി വാൻഗലോവിനെ 14–4ന്​ തോൽപ്പിച്ചാണ്‌ രവികുമാർ സെമിയിലെത്തിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top