മുംബൈ
പുതുമുഖ ലെഗ് സ്പിന്നർ രവി ബിഷ്ണോയ് വെസ്റ്റിൻഡീസിനെതിരായ ഏകദിന, ട്വന്റി20 ക്രിക്കറ്റ് പരമ്പരയ്‌ക്കുള്ള ഇന്ത്യൻ ടീമിൽ. 2020ലെ അണ്ടർ 19 ലോകകപ്പിൽ കൂടുതൽ വിക്കറ്റെടുത്ത് (17) തിളങ്ങിയ ഇരുപത്തൊന്നുകാരൻ ഐപിഎല്ലിലും ശ്രദ്ധ നേടി. ഇക്കുറി പുതിയ ഐപിഎൽ ടീമായ ലഖ്‌നൗ ജയന്റ്‌സിൽ രാജസ്ഥാൻകാരനുണ്ടാകും. സ്പിന്നർ കുൽദീപ് യാദവും ഓൾറൗണ്ടർ ദീപക് ഹൂഡയും ഏകദിന ടീമിൽ തിരിച്ചെത്തി. ഹൂഡ 2018ൽ ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയ്‌ക്കുള്ള ടീമിലുണ്ടായിരുന്നെങ്കിലും അരങ്ങേറ്റം സാധ്യമായില്ല. ചികിത്സയ്‌ക്കുപോയ സ്പിന്നർ ആർ അശ്വിന്റെ അഭാവം കുൽദീപിന് തുണയായി. പരിക്കുമാറി തിരിച്ചെത്തുന്ന രോഹിത് ശർമയാണ് ക്യാപ്റ്റൻ. ലോകേഷ് രാഹുൽ വൈസ് ക്യാപ്റ്റനാണ്.
പേസർമാരായ ജസ്പ്രീത് ബുമ്രയ്‌ക്കും മുഹമ്മദ് ഷമിക്കും വിശ്രമം അനുവദിച്ചപ്പോൾ ആവേശ് ഖാൻ രണ്ടു ടീമിലും സ്ഥാനം ഉറപ്പാക്കി. ഭുവനേശ്വർ കുമാർ ട്വന്റി ടീമിലേയുള്ളൂ.ഹർദിക് പാണ്ഡ്യയുടെയും രവീന്ദ്ര ജഡേജയുടെയും പരിക്ക് പൂർണമായി ഭേദമായില്ല. വെങ്കിടേഷ് അയ്യരെ ട്വന്റി20ക്കുമാത്രം പരിഗണിച്ചപ്പോൾ, ശ്രേയസ് അയ്യരും സൂര്യകുമാർ യാദവും രണ്ടു ടീമിലും സ്ഥാനംപിടിച്ചു.
ഏകദിനം: രോഹിത് ശർമ (ക്യാപ്റ്റൻ), ലോകേഷ് രാഹുൽ (വൈസ് ക്യാപ്റ്റൻ), ഋതുരാജ് ഗെയ്‌ക്‌വാദ്, ശിഖർ ധവാൻ, വിരാട് കോഹ്‌ലി, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, ദീപക് ഹൂഡ, ഋഷഭ് പന്ത്, ദീപക് ചഹാർ, ശാർദൂൽ ഠാക്കൂർ, യുശ്‌വേന്ദ്ര ചഹാൽ, കുൽദീപ് യാദവ്, വാഷിങ്‌ടൺ സുന്ദർ, രവി ബിഷ്ണോയ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആവേശ് ഖാൻ.
ട്വന്റി20: രോഹിത് ശർമ (ക്യാപ്റ്റൻ), ലോകേഷ് രാഹുൽ (വൈസ് ക്യാപ്റ്റൻ), ഇഷാൻ കിഷൻ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, വെങ്കിടേഷ് അയ്യർ, ദീപക് ചഹാർ, ശാർദൂൽ ഠാക്കൂർ, രവി ബിഷ്ണോയ്, അക്സർ പട്ടേൽ, യുശ്‌വേന്ദ്ര ചഹാൽ, വാഷിങ്ടൺ സുന്ദർ, മുഹമ്മദ് സിറാജ്, ഭുവനേശ്വർ കുമാർ, ആവേശ് ഖാൻ, ഹർഷൽ പട്ടേൽ.
ഏകദിനം–- ഫെബ്രുവരി 6, 9, 11 (അഹമ്മദാബാദ് പകൽ ഒരുമണി)
ട്വന്റി20–- ഫെബ്രുവരി 16, 18, 20 (കൊൽക്കത്ത രാത്രി ഏഴ്)
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..