Deshabhimani

രഞ്ജിട്രോഫി : പഞ്ചാബിന്‌ ലീഡ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 14, 2024, 12:09 AM | 0 min read


തിരുവനന്തപുരം
രഞ്ജിട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ പഞ്ചാബിന്‌ ലീഡ്. കേരളം ഒന്നാം ഇന്നിങ്‌സിൽ 179 റണ്ണിന്‌ പുറത്തായി. പഞ്ചാബിന്റെ ആദ്യ ഇന്നിങ്സ് 194 റൺസിൽ അവസാനിച്ചിരുന്നു. രണ്ടാം ഇന്നിങ്സിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 23 റണ്ണെന്ന നിലയിലാണ്. 38 റൺ ലീഡായി.

പഞ്ചാബിനെതിരെ ഒന്നാം ഇന്നിങ്‌സിൽ കേരളത്തിനുവേണ്ടി ജലജ് സക്‌സേനയും ആദിത്യ സർവാതെയും അഞ്ചു വിക്കറ്റ്‌വീതം നേടി. മറുപടിയിൽ കേരളം തകർന്നു. 38 റണ്ണെടുത്ത മുഹമ്മദ്‌ അസ്‌ഹറുദീനാണ്‌ ടോപ്‌ സ്‌കോറർ.  മായങ്ക്‌ മാർക്കണ്ഡേ ആറ്‌ വിക്കറ്റുമായി പഞ്ചാബ്‌ നിരയിൽ തിളങ്ങി.



deshabhimani section

Related News

0 comments
Sort by

Home