12 August Friday

പന്ത്‌ അവിഭാജ്യഘടകം: ദ്രാവിഡ്

വെബ് ഡെസ്‌ക്‌Updated: Tuesday Jun 21, 2022


ബംഗളൂരു
ദക്ഷിണാഫ്രിക്കയുമായുള്ള ട്വന്റി–20 പരമ്പരയിൽ പരാജയപ്പെട്ടെങ്കിലും വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് പൂർണ പിന്തുണയുമായി ഇന്ത്യൻ ടീം പരിശീലകൻ രാഹുൽ ദ്രാവിഡ്. ‘പന്ത് ഇപ്പോഴും ടീമിന്റെ അവിഭാജ്യഘടകമാണ്’ ദ്രാവിഡ് പറഞ്ഞു. ദക്ഷിണാഫ്രിക്കയുമായുള്ള അഞ്ചു മത്സര പരമ്പരയിൽ 58 റണ്ണാണ് പന്തിന്റെ സമ്പാദ്യം. പ്രഹരശേഷിയാകട്ടെ 104.5. ഐപിഎൽ 30.90 ശരാശരിയിൽ 340 റണ്ണാണ് അടിച്ചത്. പ്രഹരശേഷി 151.78.

കഴിഞ്ഞ രണ്ട് പതിപ്പിനെക്കാൾ മികച്ചതായി ഈ പ്രകടനം. എന്നാൽ, രാജ്യാന്തര ക്രിക്കറ്റിൽ ഈ മികവ് നിലനിർത്താനാകുന്നില്ല.
രണ്ടോ മൂന്നോ കളിയുടെ അടിസ്ഥാനത്തിൽ ഒരു കളിക്കാരനെ വിലയിരുത്താനാകില്ല. ആക്രമണാത്മക ക്രിക്കറ്റിന്റെ മുഖമാണ് പന്ത്. ഐപിഎല്ലിൽ മികച്ച പ്രകടനമായിരുന്നു. ബാറ്റിങ് ശരാശരിയുടെ കാര്യത്തിൽ പിന്നിലായിരിക്കാം. എന്നാൽ, പ്രഹരശേഷി മികച്ചതാണ്. രാജ്യാന്തരതലത്തിൽ ചില കളികളിൽ മങ്ങി. ടീമിൽ പക്ഷേ, ഇപ്പോഴും നിർണായകഘടകമാണ് പന്ത്. മധ്യനിരയിൽ ഒരു ഇടംകെെയന്റെ സാന്നിധ്യം അത്യാവശ്യമാണ്. ഞങ്ങളുടെ ഭാവിപദ്ധതികളിൽ തീർച്ചയായും പന്തുണ്ട്– ദ്രാവിഡ് വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top