Deshabhimani

റാഫേൽ നദാലിന്‌ വിജയത്തുടക്കം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 17, 2024, 11:13 PM | 0 min read


ബസ്റ്റാഡ്‌
പരിക്കുമാറി തിരിച്ചെത്തിയ റാഫേൽ നദാലിന്‌ വിജയത്തുടക്കം. സ്വീഡിഷ്‌ ഓപ്പൺ ടെന്നീസ്‌ ആദ്യറൗണ്ടിൽ സ്വീഡന്റെ ലിയോ ബോർഗിനെ 6–-3, 6–-4ന്‌ തോൽപ്പിച്ചു. മെയ്‌ മുതൽ പുറത്താണ്‌ മുപ്പത്തെട്ടുകാരൻ. ഫ്രഞ്ച്‌ ഓപ്പണിൽ ആദ്യറൗണ്ടിൽ പുറത്തായശേഷം കളിച്ചിട്ടില്ല. വിംബിൾഡണും നഷ്ടമായി. പാരിസ്‌ ഒളിമ്പിക്സിൽ കളിക്കാനാണ്‌ സ്‌പാനിഷുകാരന്റെ ശ്രമം.



deshabhimani section

Related News

View More
0 comments
Sort by

Home