29 February Saturday

നദാലിന്റെ പവർഷോട്ട്‌ ബോൾഗേളിന്റെ മുഖത്ത്‌ കൊണ്ടു; ആശ്വാസ മുത്തം നൽകി താരം

വെബ് ഡെസ്‌ക്‌Updated: Friday Jan 24, 2020

മെല്‍ബണ്‍ > ഹൃദ്യമായ പെരുമാറ്റത്തിലൂടെ വീണ്ടും ആരാധകരുടെ മനംകവര്‍ന്ന് ടെന്നീസ് ഇതിഹാസം റാഫേല്‍ നദാല്‍. ഓസ്‌ട്രേലിയന്‍ ഓപ്പണിനിടെ തന്‍റെ ഷോട്ടേറ്റ ബോള്‍ഗേളിനെ ഹെഡ്ബാന്‍ഡും ചുംബനവും നൽകിയാണ് ഇതിഹാസതാരം ആശ്വസിപ്പിച്ചത്. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ രണ്ടാം റൗണ്ടിനിടെയായിരുന്നു അപ്രതീക്ഷിത സംഭവം.

ഭാര്യയുടെ മുന്നിൽ വച്ച് പെൺകുട്ടിയെ ചുംബിച്ചതിനെകുറിച്ച് സാമുവേല്‍ ഗ്രോത്തിന്‍റെ ചോദ്യത്തിന് കുസൃതി കലര്‍ന്ന മറുപടി. 'പെണ്‍കുട്ടിക്ക് ഷോട്ട് ഏറ്റതോടെ ഞാന്‍ ഭയന്നു. ടെന്നിസ് കോര്‍ട്ടില്‍ തന്നെ ഭയപ്പെടുത്തിയ നിമിഷങ്ങളിലൊന്നാണിത്. പന്തിന് വേഗമുണ്ടായിരുന്നു, നേരിട്ട് തലയിലാണ് പതിച്ചത്. അവളൊരു ധീരയാണ്'- നദാല്‍ പറഞ്ഞു.

 


പ്രധാന വാർത്തകൾ
 Top