30 January Monday

ചുവടുവയ്‌ക്കാം ‘ഹയ്യ ഹയ്യ’ ; ലോകകപ്പിലെ ഔദ്യോഗിക ഗാനം

വെബ് ഡെസ്‌ക്‌Updated: Saturday Nov 19, 2022


ദോഹ
അമേരിക്കയുടെയും ആഫ്രിക്കയുടെയും മിഡിൽ ഈസ്റ്റിന്റെയും സൗന്ദര്യം ആവാഹിച്ച ‘ഹയ്യ ഹയ്യ’ ആണ്‌ ലോകകപ്പിലെ ഔദ്യോഗിക ഗാനം. മികവോടെ ഒരുമിച്ച്‌ എന്നതാണ്‌ ഗാനത്തിന്റെ ആശയം. അമേരിക്കയുടെ ട്രിനിഡാഡ്‌ കാർഡോണ, നൈജീരിയൻ–-അമേരിക്കൻ ഗായകൻ ഡേവിഡോ, ഖത്തർ ഗായിക ഐഷ എന്നിവർ ചേർന്ന്‌ പാടിയ ‘ഹയ്യ ഹയ്യ’ ലോകം മുഴുവൻ ഏറ്റെടുത്തുകഴിഞ്ഞു. മൂവരും ആദ്യമായാണ്‌ ഒരു പാട്ടിനായി ഒന്നിക്കുന്നത്‌.

2020ൽ അന്തരിച്ച ഇതിഹാസ താരം ദ്യേഗോ മാറഡോണയാണ്‌ വീഡിയോയിൽ ആദ്യം എത്തുന്നത്‌. ഫിഫയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പുറത്തിറക്കിയ ഗാനത്തിന്റെ ദൈർഘ്യം 3.35 മിനിറ്റാണ്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top