20 August Tuesday

സിന്ധു ഫൈനലിൽ

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2019

ജക്കാർത്ത
ലോക മൂന്നാം നമ്പറുകാരി ചൈനയുടെ ചെൻ യുഫേയിയെ കീഴടക്കി പി വി സിന്ധു ഇന്തോനേഷ്യൻ ഓപ്പൺ ബാഡ്മിന്റണിൽ ഫൈനലിൽ കടന്നു. ചൈനീസ് താരത്തെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തായിരുന്നു മുന്നേറ്റം (21–-19, 21–-10). ലോക അഞ്ചാം റാങ്കുകാരിയായ സിന്ധുവിന്റെ ഈ വർഷത്തെ ആദ്യ ഫൈനലാണിത്. ജപ്പാന്റെ നാലാം സീഡ് യമാഗുച്ചി അകാനെയാണ്‌ ഇന്ന്‌ നടക്കുന്ന ഫൈനലിൽ ഹൈദരാബാദുകാരിയുടെ എതിരാളി.
ഓൾ ഇംഗ്ലണ്ട്‌ ഓപ്പൺ ചാമ്പ്യനായ ചെനിനെതിരെ നാൽപ്പത്തിയാറ്‌ മിനിറ്റിൽ കളി തീർത്ത സിന്ധു ക്വാർട്ടറിൽ നസോമി ഒകുഹാരെയ്‌ക്കെതിരെ പുലർത്തിയ മികവ്‌ ആവർത്തിച്ചു.

ഈ സീസണിന്റെ തുടക്കത്തിൽ പതറിയ സിന്ധു ഇന്തോനേഷ്യൻ ഓപ്പണിൽ മികച്ച പ്രകടനമാണ്‌ നടത്തുന്നത്‌.
സെമിയിൽ ആദ്യ സെറ്റിൽമാത്രമാണ്‌ ചെൻ പൊരുതിയത്‌. അവസാനംവരെ ഒപ്പത്തിനൊപ്പമായിരുന്നു. 18–-18 എന്ന പോയിന്റിലെത്തിയ സെറ്റ്‌ സിന്ധു വിട്ടുകൊടുത്തില്ല. 21–-19ന്‌ സെറ്റ്‌ പിടിച്ചു. രണ്ടാം സെറ്റിൽ ചെനിന്‌ പിടിച്ചുനിൽക്കാനായില്ല. കരുത്തുറ്റ ഷോട്ടുകളിലൂടെ  ഒളിമ്പിക്‌ വെള്ളി മെഡൽ ജേത്രി കളം വാണു.


പ്രധാന വാർത്തകൾ
 Top