12 December Thursday

'ഭാരനിയന്ത്രണം താരത്തിന്റെയും പരിശീലകന്റെയും ഉത്തരവാദിത്വം'; വിനേഷ് ഫോഗട്ടിനെ കയ്യൊഴിഞ്ഞ് പി ടി ഉഷ

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2024


ന്യൂഡൽഹി> ഭാരപരിശോധനയിൽ പരാജയപ്പെട്ട് ഒളിമ്പിക്‌സിലെ 50 കിലോഗ്രാം ഗുസ്‌തിയിൽ നിന്ന്‌ അയോഗ്യയാക്കപ്പെട്ട വിനേഷ്‌ ഫോഗട്ടിനെ കൈയ്യൊഴിഞ്ഞ് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ).  കായിക ഇനങ്ങളിലെ അത്‌ലറ്റുകളുടെ ഭാരം നിയന്ത്രിക്കാനുള്ള ഉത്തരവാദിത്തം താരത്തിന്റെയും പരിശീലകന്റെയുമാണെന്ന് ഐഒഎ പ്രസിഡന്റ് പി ടി ഉഷ പറഞ്ഞു.

അയോഗ്യയാക്കപ്പെട്ട നടപടിക്കെതിരെ വിനേഷ് ലോക കായിക കോടതിയിൽ നൽകിയ അപ്പീലിൽ ചൊവ്വാഴ്ച വിധി വരാനിരിക്കെയാണ് ഉഷയുടെ പ്രതികരണം. വിനേഷ് ഫോഗട്ടിന്റെ ശരീരഭാരം കൂടിയത് ഐഒഎ മെഡിക്കൽ സംഘത്തിന്റെ പിഴവല്ലെന്നും ഐഒഎ മെഡിക്കൽ ടീമിനെതിരായി നടക്കുന്ന വിദ്വേഷ പ്രചാരണത്തിൽ അപലപിക്കുന്നുവെന്നും ഉഷ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top