11 October Friday

ഒളിമ്പിക്‌സ്‌ സമാപന ചടങ്ങിൽ ശ്രീജേഷും മനു ഭാക്കറും ഇന്ത്യൻ പതാകയേന്തും

വെബ് ഡെസ്‌ക്‌Updated: Friday Aug 9, 2024

PHOTO: Facebook

പാരിസ്‌ > പാരിസ്‌ ഒളിമ്പിക്‌സിന്റെ സമാപന ചടങ്ങിൽ പി ആർ ശ്രീജേഷും മനു ഭാക്കറും ഇന്ത്യൻ പതാകയേന്തും. ഇന്ത്യൻ ഒളിമ്പിക്‌ അസോസിയേഷനാണ്‌ പുരുഷ ടീമിനെ പ്രതിനിധീകരിച്ച്‌ ശ്രീജേഷും വനിതാ ടീമിനെ പ്രതിനീധികരിച്ച്‌ മനുവും പതാകയേന്തുന്ന കാര്യം അറിയിച്ചത്‌. ഉദ്‌ഘാടന ചടങ്ങിൽ ബാഡ്‌മിന്റൺ താരം പി വി സിന്ധുവും ടേബിൾ ടെന്നീസ്‌ താരം ശരത്‌ കമലുമായിരുന്നു പതാക വാഹകർ.

ഗെയിംസിൽ മികച്ച പ്രകടനം പുറത്തെടുത്തത്‌ കൊണ്ടാണ്‌ ഇരു താരങ്ങളേയും പതാകയേന്താൻ നിയോഗിച്ചത്‌. പാരിസ്‌ ഒളിമ്പിക്‌സിൽ രണ്ട്‌ മെഡലുകളാണ്‌ മനു ഭാക്കർ നേടിയത്‌. മെഡൽ നേട്ടത്തിന്‌ ശേഷം ഇന്ത്യയിൽ തിരിച്ചെത്തിയ മനു സമാപന ചടങ്ങിൽ പങ്കെടുക്കുന്നതിനായി ശനിയാഴ്‌ച പാരിസിലേക്ക്‌ തിരിക്കും. ഇന്ത്യൻ ഹോക്കി ടീമിന്റെ മെഡൽ നേട്ടത്തിൽ മലയാളി കൂടിയായ ഗോൾ കീപ്പർ പി ആർ ശ്രീജേഷ്‌ നിർണായക പങ്ക്‌ വഹിച്ചു. ഒളിമ്പിക്‌സിന്‌ ശേഷം ഹോക്കിയിൽ നിന്ന്‌ വിരമിക്കുമെന്ന്‌ നേരത്തെ തന്നെ ശ്രീജേഷ്‌ പറഞ്ഞിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top