21 October Thursday

പെലെ വീണ്ടും ആശുപത്രിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Sep 18, 2021

Photo Credit: Twitter/Pele

സാവോപോളോ > ഫുട്ബോൾ ഇതിഹാസം പെലെ വീണ്ടും ആശുപത്രിയിൽ. മോശം ആരോഗ്യസ്ഥിതിയെ തുടർന്ന്‌ അദ്ദേഹത്തെ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന്‌ അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നു. ഈ മാസം ആദ്യം ശസ്ത്രക്രിയക്കായി പെലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

നേരത്തെ വൻകുടലിലെ മുഴ നീക്കം ചെയ്യാനാണ് പെലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ശസ്ത്രക്രിയക്ക് ശേഷം അദ്ദേഹം ആശുപത്രി വിട്ടു. തൻ്റെ ആരോഗ്യനില മെച്ചപ്പെട്ടു എന്നും ഇപ്പോൾ ആരോഗ്യപ്രശ്‌നങ്ങൾ ഇല്ലെന്നും പെലെ തന്നെ അറിയിച്ചു.

എന്നാൽ, ഇപ്പോൾ വീണ്ടും അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രായമായതിനാൽ മികച്ച ശുശ്രൂഷ നൽകണമെന്നതിനാലാണ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചതെന്നും, ആരോഗ്യനില തൃപ്‌തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top