20 January Thursday

പെഡ്രി ‘ഗോൾഡൻ ബോയ്‌’

വെബ് ഡെസ്‌ക്‌Updated: Tuesday Nov 23, 2021


മാഡ്രിഡ്
യൂറോപ്പിലെ മികച്ച യുവ ഫുട്ബോൾ താരം ബാഴ്സലോണ മധ്യനിരതാരം പെഡ്രി. ഗോൾഡൻ ബോയ് പുരസ്കാരത്തിന് ഈ സ്പാനിഷുകാരനെ തെരഞ്ഞെടുത്തു. ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ ഇംഗ്ലീഷ് താരം ജൂഡ് ബെല്ലിങ്ഹാമിനെയാണ് പെഡ്രി മറികടന്നത്.

ബാലൺ ഡി ഓർ, കോപ ട്രോഫി, ഗോൾഡൻ ബോയ് പുരസ്കാരങ്ങൾക്കുള്ള പട്ടികയിൽ ഒരേവർഷം ഉൾപ്പെടുന്ന ആദ്യതാരമാണ് പെഡ്രി. കഴിഞ്ഞ സീസണിൽ ബാഴ്സയ്ക്കായി 73 മത്സരങ്ങളിൽ പതിനെട്ടുകാരൻ ഇറങ്ങി. 2026 വരെയാണ് ബാഴ്സയുമായുള്ള കരാർ. കഴിഞ്ഞവർഷം ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ എർലിങ് ഹാലണ്ടിനായിരുന്നു ഗോൾഡൻ ബോയ് പുരസ്കാരം കിട്ടിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top