Deshabhimani

സമാപനച്ചടങ്ങ്‌ 
രാത്രി 12.30 മുതൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 11, 2024, 09:23 AM | 0 min read

പാരിസ്‌
തുടക്കംപോലെ പാരിസ്‌ ഒളിമ്പിക്‌സിന്റെ സമാപനച്ചചടങ്ങും ഗംഭീരമാക്കാൻ ഫ്രാൻസ്‌. ഇന്ത്യൻസമയം ഞായർ രാത്രി 12.30ന്‌ തുടങ്ങുന്ന പരിപാടിയിൽ നൂറിലധികം കലാകാരന്മാർ അണിനിരക്കും.
സെൻ നദിക്ക്‌ അഭിമുഖമായുള്ള സ്റ്റേഡ്‌ ഡി ഫ്രാൻസ്‌ സ്‌റ്റേഡയത്തിലാണ്‌ ചടങ്ങ്‌.

അത്‌ലീറ്റുകളുടെ മാർച്ച്‌പാസ്‌റ്റിനുശേഷം അടുത്ത ഒളിമ്പിക്‌സിന്‌ ആതിഥേയത്വം വഹിക്കുന്ന അമേരിക്ക (ലോസ്‌ ഏയ്‌ഞ്ചൽസ്‌) ഒളിമ്പിക്‌ പതാക ഏറ്റുവാങ്ങും. അഞ്ചുതവണ ഗ്രാമി അവാർഡ്‌ നേടിയ പ്രശസ്‌ത ഗായിക ഗബ്രിയേല സാർമിന്റോ വിൽസൻ (എച്ച്‌ഇആർ) അമേരിക്കൻ ദേശീയഗാനം ആലപിക്കും. ഒളിമ്പിക്‌ ചരിത്രം രേഖപ്പെടുത്തുന്ന പ്രത്യേക പരിപാടിയുമുണ്ടാകും.

രണ്ടുമണിക്കൂർ നീളുന്ന  സമാപനച്ചടങ്ങ്‌ ഫ്രഞ്ച്‌ നടനും സംവിധായകനുമായ തോമസ്‌ ജോളിയാണ്‌ ചിട്ടപ്പെടുത്തിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Home