Deshabhimani

ഒളിമ്പിക്‌സ്‌ ; ഇന്ത്യൻ ടീം 
പരിശീലനം തുടങ്ങി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 24, 2024, 03:23 AM | 0 min read


പാരിസ്‌
നാലുപതിറ്റാണ്ടിനുശേഷം ഒളിമ്പിക്‌സ്‌ സ്വർണം ലക്ഷ്യമിട്ട്‌ പുരുഷ ഹോക്കി ടീം പാരിസിൽ പരിശീലനം തുടങ്ങി. ഒളിമ്പിക്‌സിനുശേഷം വിരമിക്കുമെന്നറിയിച്ച മലയാളി ഗോൾകീപ്പർ പി ആർ ശ്രീജേഷാണ്‌ ശ്രദ്ധാകേന്ദ്രം. പകരക്കാരൻ ഗോളി കൃഷൻ പഥകിനൊപ്പം ഏറെനേരം ചെലവഴിച്ചു. എട്ട്‌ സ്വർണവും ഒരു വെള്ളിയും മൂന്ന്‌ വെങ്കലവുമാണ്‌ ഇതുവരെയുള്ള സമ്പാദ്യം. കഴിഞ്ഞതവണ ടോക്യോയിൽ വെങ്കലമായിരുന്നു. 41 വർഷത്തെ ഇടവേളയ്‌ക്കുശേഷമാണ്‌ ഹോക്കിയിലെ മെഡൽ.

ഈ ഒളിമ്പിക്‌സ്‌ ശ്രീജേഷിന്‌ സമർപ്പിക്കുകയാണെന്ന്‌ ക്യാപ്‌റ്റൻ ഹർമൻ പ്രീത്‌ സിങ് പ്രഖ്യാപിച്ചിട്ടുണ്ട്‌. 27ന്‌ ന്യൂസിലൻഡുമായാണ്‌ ആദ്യകളി. 12 ടീമുകൾ രണ്ടു ഗ്രൂപ്പിലായി ഏറ്റുമുട്ടുന്നു. ഇന്ത്യയുടെ ഗ്രൂപ്പിൽ ബൽജിയം, ഓസ്‌ട്രേലിയ, അർജന്റീന, ന്യൂസിലൻഡ്‌, അയർലൻഡ്‌ ടീമുകളാണ്. ഒരു ഗ്രൂപ്പിൽനിന്ന്‌ നാലു ടീമുകൾ ക്വാർട്ടറിലെത്തും.



deshabhimani section

Related News

View More
0 comments
Sort by

Home