11 October Friday

റിലേയിൽ 
അമേരിക്കൻ
 കുതിപ്പ്‌

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2024


പാരിസ്‌
പുരുഷ, വനിതാ 4 x 400 മീറ്റർ റിലേയിൽ അമേരിക്കയ്‌ക്ക്‌ സ്വർണം. വനിതാ റിലേയിൽ തുടർച്ചയായ എട്ടാംതവണയാണ്‌ അമേരിക്ക സ്വർണം നേടുന്നത്‌. ഷാമിയർ ലിറ്റിൽ, സിഡ്‌നി മഗ്‌നോഗിൽ ലവ്‌റോന, ഗാബി തോമസ്‌, അലക്‌സിസ്‌ ഹോംസ്‌ എന്നിവരടങ്ങിയ സംഘം മൂന്ന്‌ മിനിറ്റ്‌ 15.27 സെക്കൻഡിൽ ഫിനിഷ്‌ ചെയ്‌തു. നെതർലൻഡ്‌സ്‌ വെള്ളിയും (മൂന്ന്‌ മിനിറ്റ്‌ 19.50 സെക്കൻഡ്‌) ബ്രിട്ടൻ വെങ്കലവും (മൂന്ന്‌ മിനിറ്റ്‌ 19.72 സെക്കൻഡ്‌) നേടി. 

പുരുഷ റിലേയിൽ ബോട്‌സ്വാനയുടെ കടുത്ത വെല്ലുവിളി അതിജീവിച്ച അമേരിക്ക തുടർച്ചയായ മൂന്നാംസ്വർണം നേടി.  ഒളിമ്പിക്‌ റെക്കോഡോടെയാണ്‌ നേട്ടം. ക്രിസ്റ്റഫർ ബെയ്‌ലി, വെറോൺ നോർവുഡ്‌, ബ്രിസ്‌ ഡെഡ്‌മോൻ, റേയ്‌ ബെഞ്ചമിൻ സംഘം രണ്ട്‌ മിനിറ്റ്‌ 54.43 സെക്കൻഡിൽ ഫിനിഷ്‌ ചെയ്‌തു. 2008 ബീജിങ്‌ ഒളിമ്പിക്‌സിൽ അമേരിക്കതന്നെ സ്ഥാപിച്ച രണ്ട്‌ മിനിറ്റ്‌ 55.39 സെക്കൻഡിന്റെ റെക്കോഡാണ്‌ മറികടന്നത്‌. രണ്ട്‌ മിനിറ്റ്‌ 54.53 സെക്കൻഡിൽ ഓടിയെത്തി ബോട്‌സ്വാന വെള്ളിയും ബ്രിട്ടൻ (രണ്ട്‌ മിനിറ്റ്‌ 55.83 സെക്കൻഡ്‌) വെങ്കലവും നേടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top