ഫെെനലിൽ അൽകാരസും ജൊകോവിച്ചും

പാരിസ് >
പുരുഷ ടെന്നിസ് സിംഗിൾസ് ഫെെനലിൽ സ്‌പെയിനിന്റെ കാർലോസ് അൽകാരസ് സെർബിയയുടെ നൊവാക് ജൊകോവിച്ചിനെ നേരിടും. ഞായർ പകൽ 3.30നാണ് പോരാട്ടം. സെമിയിൽ അൽകാരസ് ക്യാനഡയുടെ ഫെലിക്‌സ് ഓഗർ അലാസിമിനെയും ജൊകോവിച്ച് ഇറ്റലിയുടെ ലൊറൻസോ മുസേറ്റിയെയും തോൽപിച്ചു.
വനിതാ സിംഗിൾസിൽ ലോക ഒന്നാം നമ്പർ താരം ഇഗ ഷ്വാടെക് വെങ്കലമെഡൽ നേടി. സ്ലോവേക്യയുടെ അന്ന കരോലിനയെ 6–-2, 6–-1ന് തകർത്താണ് ഇഗയുടെ നേട്ടം.
ചൈനയുടെ ക്വിൻവെൻ സെങും ക്രൊയേഷ്യയുടെ ഡൊണ വെകിചും തമ്മിലാണ് ഫൈനൽ.
0 comments