21 September Saturday

മണികയ്‌ക്ക്‌ പിന്നാലെ ശ്രീജയും ടേബിൾ ടെന്നീസ്‌ പ്രീക്വാർട്ടറിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 31, 2024

പാരിസ്‌ > ഒളിമ്പിക്‌സ്‌ ടേബിൾ ടെന്നീസ്‌ വനിതാ വിഭാഗത്തിൽ മണിക ബാത്രയ്‌ക്ക്‌ പിന്നാലെ ശ്രീജ അകുലയും ടേബിൾ ടെന്നീസ പ്രീക്വാർട്ടറിൽ പ്രവേശിച്ചു. പിറന്നാൾ ദിനത്തിലാണ്‌ ശ്രീജയുടെ ക്വാർട്ടർ പ്രവേശനം. മൂന്നാം റൗണ്ടിൽ സിംഗപ്പൂർ താരം ജെങ്‌ ജ്യാനെ 4–-2നാണ്‌ 26 കാരി തോൽപ്പിച്ചത്‌. സ്‌കോർ: 9-11, 12-10, 11-4, 11-5, 10-12, 12-10.

നേരത്തെ ഒളിമ്പിക്‌സിൽ വനിതകളുടെ സിംഗിൾസിൽ പ്രീക്വാർട്ടറിൽ കടക്കുന്ന ആദ്യ ഇന്ത്യൻ താരമായി മണിക മാറിയിരുന്നു. ഈ നേട്ടം ഇനി മണികയോടൊപ്പം ശ്രീജയും പങ്കിടും.

പ്രീക്വാർട്ടറിൽ ചെെനയുടെ സൺ യിങ്ഷായെയാണ് നേരിടുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top