27 September Monday

മേരികോം പ്രീ ക്വാര്‍ട്ടറില്‍ പുറത്ത്‌; ബോക്‌സിങ്ങില്‍ തിരിച്ചടി

വെബ് ഡെസ്‌ക്‌Updated: Thursday Jul 29, 2021

ടോക്യോ > ഒളിമ്പിക്‌സ് വനിതാ ബോക്‌സിംഗില്‍ നിന്ന്‌ ഇന്ത്യന്‍താരം മേരി കോം പുറത്തായി. പ്രീ ക്വാർട്ടറിൽ കൊളംബിയയുടെ ഇൻഗ്രിറ്റ്‌ വലൻസിയയോടാണ്‌ പരാജയപ്പെട്ടത്‌. കടുത്ത പോരാട്ടത്തിനൊടുവില്‍ 3-2നാണ്‌ കൊളംബിയന്‍ താരം മേരികോമിനെ തോല്‍പ്പിച്ചത്‌.

നേരത്തെ മിഡൊമിനിക്കന്‍ റിപ്പബ്ലിക് താരത്തെ 4 - 1ന്‌ തോല്‍പ്പിച്ചാണ്‌ മേരി കോം പ്രീക്വാര്‍ട്ടറില്‍ കടന്നത്‌. ആറുതവണ ലോകചാമ്പ്യനായ മേരി കോം ഒളിമ്പിക്‌സിൽ ഇന്ത്യയുടെ പ്രധാനപ്രതീക്ഷയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top