24 September Friday

ബോക്‌സിങിൽ മെഡലുറപ്പിച്ച്‌ ഇന്ത്യയുടെ ലവ്‌ലീന

വെബ് ഡെസ്‌ക്‌Updated: Friday Jul 30, 2021

ലവ്‌ലിന ബോര്‍ഹെയ്ന്‍. photo twitter


ടോക്യോ>  ഒളിമ്പിക്‌സില്‍ വനിതാ വിഭാഗം ബോക്‌സിങില്‍ മെഡലുറപ്പിച്ച് ഇന്ത്യയുടെ ലവ്‌ലിന ബോര്‍ഹെയ്ന്‍. ക്വാർട്ടർ ഫൈനലിൽ ചൈനീസ് തായ്‌പെയ് താരം നിന്‍ ചിന്‍ ചെന്നിനെ തോല്‍പിച്ച്‌  സെമി ഫൈനലില്‍ കടന്നതോടെയാണ്‌  ലോവ്‌ലിന ബോര്‍ഹെയ്ന്‍ മെഡലുറപ്പിച്ചത്‌.

69 കിലോ ഗ്രാം വിഭാഗത്തിലാണ്‌ മൽസരം .ഇതോടെ ടോക്യോ ഒളിമ്പിക്‌സിൽ ഇന്ത്യ രണ്ടാം മെഡലും ഉറപ്പിച്ചു. 23കാരിയായ ലവ്‌ലീന അസം സ്വദേശിയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top