പാരിസ് > ഒളിമ്പിക്‌സ് ബാഡ്‌മിന്റൺ പുരുഷ സിംഗിൾസിൽ ലക്ഷ്യ സെന്നും വനിതാ സിംഗിൾസിൽ പി വി സിന്ധുവും പ്രീ ക്വാർട്ടറിൽ പ്രവേശിച്ചു. ഗ്രൂപ്പ് ചാമ്പ്യനായാണ് സിന്ധുവിന്റെ ക്വാർട്ടർ പ്രവേശനം. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ലോക നാലാം നമ്പറുകാരനെ പരാജയപ്പെടുത്തി ലക്ഷ്യ സെന്നും പ്രീ ക്വാർട്ടറിൽ കടന്നു.
പോളണ്ടിന്റെ ജൊനാഥൻ ക്രിസ്‌റ്റിയെയാണ് ലക്ഷ്യ സെൻ പരാജയപ്പെടുത്തിയത്. ആദ്യത്തെ രണ്ടു സെറ്റുകളും നേടിയായിരുന്നു ഇന്ത്യൻ താരത്തിന്റെ വിജയം. സ്‌കോർ: 21–1-8, 21–-12
ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ക്രിസ്റ്റിൻ കൂബയെയാണ് പി വി സിന്ധു പരാജയപ്പെടുത്തിയത്. സ്‌കോർ: 21–-5, 21–-10
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..