Deshabhimani

അത്യപൂർവ റെക്കോർഡുമായി ഒലി പോപ്പ്‌; ടെസ്റ്റ്‌ ക്രിക്കറ്റിൽ ഇത്‌ ചരിത്രം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 07, 2024, 01:44 PM | 0 min read

കെന്നിംഗ്ടൺ > കരിയറിൽ ഇതുവരെ പൂർത്തിയാക്കിയത്‌ ആകെ ഏഴ്‌ സെഞ്ച്വറികൾ, ഈ ഏഴ്‌ സെഞ്ച്വറികളും നേടിയത്‌ ഏഴ്‌ വ്യത്യസ്‌ത ടീമുകൾക്കെതിരെ. ഇംഗ്ലണ്ട്‌–-ശ്രീലങ്ക ടെസ്റ്റ്‌ പരമ്പരയിലെ അവസാന മത്സരത്തിൽ സെഞ്ച്വറി നേടി ഇംഗ്ലീഷ്‌ ബാറ്ററായ ഒലി പോപ്പ്‌ ഈ അത്യപൂർവ റെക്കോർഡിന്‌ ഉടമയായിരിക്കുന്നു. കരിയറിലെ ആദ്യ ഏഴ് ടെസ്റ്റ് സെഞ്ച്വറികൾ ഏഴ് വ്യത്യസ്ത എതിരാളികൾക്കെതിരെ നേടുന്ന ആദ്യ താരമാണ്‌ പോപ്പ്‌.

തന്റെ 49–-ആം ടെസ്റ്റ്‌ മത്സരത്തിലാണ്‌ പോപ്പ്‌ കരിയറിലെ ഏഴാം സെഞ്ച്വറി പൂർത്തിയാക്കിയത്‌. ഇംഗ്ലണ്ട്‌ ടെസ്റ്റ്‌ ടീം ക്യാപ്‌റ്റനായ ബെൻ സറ്റോക്‌സിന്റെ അഭാവത്തിൽ പോപ്പായിരുന്നു ശ്രീലങ്കയ്ക്കെതിരെ ടീമിനെ നയിച്ചതും. മത്സരത്തിന്റെ ആദ്യ ദിനമാണ്‌ പോപ്പ്‌ സെഞ്ച്വറി പൂർത്തിയാക്കിയത്‌. ആദ്യ ദിനം മഴമൂലം കളി അവസാനിച്ചപ്പോൾ 103 പന്തിൽ നിന്ന്‌ അത്രയിം റൺസുമായി താരം പുറത്തകാതെ നിൽക്കുന്നു. ഇംഗ്ലണ്ടിന്റെ മൂന്ന്‌ വിക്കറ്റുകൾ വീണപ്പോൾ ഹാരി ബ്രൂക്കാണ്‌ (14 പന്തിൽ 8) പോപ്പിന്‌ കുട്ടാളിയായി ക്രീസിലുള്ളത്‌. സ്‌കോർ: ഇംഗ്ലണ്ട്‌–- 221/3 (44.1).

2020ൽ പോർട്ട് എലിസബത്തിൽ ദക്ഷിണാഫ്രിക്കയ്‍ക്കെതിരെയാണ്‌  ഒലി പോപ്പിന്റെ ആദ്യ സെഞ്ചറി. 135 റൺസായിരുന്നു അന്ന്‌ പോപ്പ്‌ പുറത്താകാതെ നേടിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Home