ബാംബൊലിം
ക്യാപ്റ്റൻ സ്റ്റീവൻ ടെയ്ലർ വരുത്തിയ ഒറ്റപ്പിഴവിൽ ഒഡിഷ എഫ്സിക്ക് അടിതെറ്റി. ഐഎസ്എലിൽ ഹൈദരാബാദ് എഫ്സിക്ക് മുന്നിൽ ഒരു ഗോളിന് ഒഡിഷ വീണു. അരിദാനെ സന്റാനയാണ് പെനൽറ്റിയിലൂടെ ഹൈദരാബാദിന്റെ വിജയഗോൾ നേടിയത്.
കളിയുടെ തുടക്കം മുതൽ ഹൈദരാബാദിന്റെ ആക്രമണമായിരുന്നു. ആദ്യപകുതി അവസാനിക്കുംമുമ്പ് ഹൈദരാബാദ് മുന്നിലെത്തുകയും ചെയ്തു. ഹാളീചരൺ നർസാറിയുടെ ഷോട്ട് തടയുന്നതിനിടെ ഒഡിഷ ക്യാപ്റ്റൻ ടെയ്ലറുടെ കൈയിൽ പന്ത് തട്ടി. റഫറി പെനൽറ്റി വിധിച്ചു. കിക്കെടുത്ത സന്റാനയ്ക്ക് പിഴച്ചില്ല. ഇന്ന് ചെന്നൈയിൻ എഫ്സി‐ജംഷെഡ്പുർ മത്സരം നടക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..