28 September Monday

യൂറോപ്യൻ യൂണിയൻ കൈവിട്ട സെർബിയക്ക്‌ താങ്ങായി ചൈന; ‘നന്ദി ചൈന, ഞാൻ നിങ്ങളെ സ്‌നേഹിക്കുന്നു’ - നൊവാക്‌ യൊകോവിച്ച്‌

വെബ് ഡെസ്‌ക്‌Updated: Thursday Mar 26, 2020

ബെൽഗ്രെയ്‌ഡ്‌ > കോവിഡ്‌–-19നെ ചെറുക്കുന്നതിൽ ചൈന നൽകുന്ന പിന്തുണയിൽ നന്ദി അറിയിച്ച്‌ സെർബിയൻ ടെന്നീസ്‌ താരം നൊവാക്‌ യൊകോവിച്ച്‌. വൈറസ്‌ ബാധയെ തുടർന്ന്‌ സെർബിയയ്‌ക്ക്‌ സഹായം നൽകിയത്‌ ചൈനയാണ്‌. ആരോഗ്യപ്രവർത്തകരെ ഉൾപ്പെടെ മരുന്നുകളും ആരോഗ്യ സാമഗ്രികളും ചൈന അയച്ചു. യൂറോപ്യൻ യൂണിയനോട്‌ സെർബിയ സഹായം ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. ഇതിന്‌ പിന്നാലെയാണ്‌ ചൈന ആശ്വാസമായി എത്തിയത്‌.

സാമൂഹ്യമാധ്യമത്തിലാണ്‌ ലോക ഒന്നാംനമ്പറുകാരൻ നന്ദിയുമായി എത്തിയത്‌. ‘ഈ മഹാമാരിയിൽ ഏറ്റവും നഷ്ടം സംഭവിച്ച രാജ്യമാണ്‌ ചൈന. ഇതൊന്നും വകവയ്‌ക്കാതെ അവർ ഞങ്ങൾക്ക്‌ പിന്തുണയുമായി എത്തി. നന്ദി ചൈന, ഞാൻ നിങ്ങളെ ഒരുപാട്‌ സ്‌നേഹിക്കുന്നു’–-യൊകോവിച്ച്‌ പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top