07 September Saturday

കണ്ണീർ ഗോദ; മത്സരത്തിനിടെ പരിക്കേറ്റ നിഷ ദഹിയ ക്വാർട്ടറിൽ തോറ്റു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2024

PHOTO: Facebook

പാരിസ്‌ > സെമിഫൈനൽ ഉറപ്പിച്ച്‌ മുന്നേറിയ ഇന്ത്യയുടെ ഗുസ്‌തി താരം നിഷ ദഹിയയ്‌ക്ക്‌ കണ്ണീർ മടക്കം. വനിതകളുടെ 68 കിലോ വിഭാഗത്തിലെ ക്വാർട്ടർ പോരാട്ടത്തിൽ ദക്ഷിണ കൊറിയയുടെ പാസ്‌ സോൾ ഗമ്മിനെതിരെ 8–-2ന്‌ മുന്നിൽനിൽക്കുമ്പോൾ ഇന്ത്യൻ താരത്തിന്റെ കൈയ്‌ക്ക്‌ പരിക്കേറ്റു. മത്സരം അവസാനിക്കാൻ 36 സെക്കൻഡ്‌ മാത്രം ബാക്കിനിൽക്കേയായിരുന്നു പരിക്ക്‌. വേദനകൊണ്ട്‌ പുളഞ്ഞെങ്കിലും ചികിത്സതേടി നിഷ ഗോദയിലേക്ക്‌ തിരിച്ചെത്തി. പക്ഷേ, വലതുകൈയിലെ പരിക്ക്‌ കുഴച്ചു. ഈ അവസരം കൊറിയക്കാരി മുതലാക്കി. ഗോദയിൽ തുടരാനാകാതെ നിഷ വീണ്ടും ചികിത്സതേടി. പോയിന്റ്‌ 8–-8ൽ എത്തിനിൽക്കേ വീണ്ടും ചികിത്സ തേടേണ്ടിവന്നു. മത്സരത്തിൽനിന്ന്‌ പിൻമാറാൻ ഒഫീഷ്യൽസ്‌ ആവശ്യപ്പെട്ടെങ്കിലും താരം കൂട്ടാക്കിയില്ല. മത്സരം പൂർത്തിയാകാൻ സെക്കൻഡുകൾ മാത്രമുള്ളപ്പോൾ കൊറിയൻ താരം 8–-10ന്റെ ലീഡെടുത്ത്‌ സെമിയിലേക്ക്‌ മുന്നേറി. ഉത്തരകൊറിയൻ താരം ഫൈനലിലെത്തിയാൽ നിഷയ്‌ക്ക്‌ വെങ്കല മെഡൽ പോരാട്ടത്തിന്‌ യോഗ്യത ലഭിക്കും. ഈ വർഷം നടന്ന ഏഷ്യൻ ഒളിമ്പിക്‌ യോഗ്യതാ പോരിൽ കൊറിയൻ താരത്തെ നിഷ 8–-3ന്‌ തോൽപ്പിച്ചിരുന്നു.  

നേരത്തേ ഉക്രയ്‌ന്റെ തെട്വാന സോവ റിസാകോയെ 6–-4ന്‌ മലർത്തിയടിച്ചാണ്‌ നിഷ ക്വാർട്ടറിലേക്ക്‌ മുന്നേറിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top