01 March Monday

മികച്ച കളിക്കുള്ള പുരസ്കാരം നിഹാലിന്

വെബ് ഡെസ്‌ക്‌Updated: Tuesday Jan 19, 2021

image credit twitter


ലുസാനെ (സ്വിറ്റ്സർലൻഡ്‌)
രാജ്യാന്തര ചെസ്‌ ഫെഡറേഷൻ (ഫിഡെ) ഡിസംബറിൽ നടത്തിയ ലോക യൂത്ത് ചെസ് ചാമ്പ്യൻഷിപ്പിലെ ഏറ്റവും മികച്ച കളിക്കുള്ള ഗാസ്പ്രോം ബ്രില്യൻസി അവാർഡ് കേരളത്തിന്റെ പതിനാറുകാരൻ നിഹാൽ സരിന്.

ടൂർണമെന്റ് സെമിഫൈനലിൽ ഇറ്റാലിയൻ ചെസ് താരം ഫ്രാൻസികോ സോണിസുമായുള്ള കളിക്കാണ് പുരസ്കാരം. വേൾഡ് യൂത്ത് ആൻഡ് കേഡറ്റ് ചാമ്പ്യൻഷിപ്പിൽ നിഹാൽ ഉൾപ്പെടെ മൂന്നു ഇന്ത്യൻ താരങ്ങൾ സ്വർണമെഡലും ഒരു വെങ്കലവും നേടിയിരുന്നു.

ഓൺലൈൻ വഴി നടന്ന ഫൈനലിൽ അർമേനിയൻ ഗ്രാൻഡ് മാസ്റ്റർ ഷാൻറ് സർഗസ്യനെ തോൽപ്പിച്ചാണ് തൃശൂർ ദേവമാതാ സിഎംഐ പബ്ലിക് സ്കൂൾ പ്ലസ് വൺ വിദ്യാർഥിയായ നിഹാൽ 18 വയസ്സുവരെയുള്ളവരുടെ വിഭാഗത്തിൽ ലോക ചാമ്പ്യനായത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top