26 May Tuesday

75 ലക്ഷംകൂടി നൽകി ഹോക്കി ഇന്ത്യ

വെബ് ഡെസ്‌ക്‌Updated: Sunday Apr 5, 2020


ന്യൂഡൽഹി
കോവിഡ്‌–-19 ദുരിതാശ്വാസനിധിയിലേക്ക്‌ 75 ലക്ഷം രൂപകൂടി സംഭാവന ചെയ്‌ത്‌ ഹോക്കി ഇന്ത്യ. ഇതോടെ മൊത്തം സംഭാവന ഒരുകോടി രൂപയായി. കഴിഞ്ഞദിവസം ആദ്യഘട്ടമായി 25 ലക്ഷം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ ഹോക്കി ഇന്ത്യ നൽകിയിരുന്നു.

‘എല്ലാ വെല്ലുവിളികളിലും ഞങ്ങൾക്ക്‌ എന്നും പിന്തുണ നൽകിയത്‌ ഈ രാജ്യമാണ്‌. ഇന്ന്‌ ഞങ്ങളാൽ കഴിയുന്ന സഹായം തിരിച്ചുനൽകാനുള്ള സമയമാണ്‌’–-സംഭാവന നൽകുന്ന കാര്യം അറിയിച്ച്‌ ഹോക്കി ഇന്ത്യ തലവൻ മുഹമ്മദ്‌ മുഷ്‌ത്താഖ്‌ അഹമ്മദ്‌ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top