11 August Tuesday

ബെലറൂസ്‌ പന്ത്‌ തട്ടുന്നു!

വെബ് ഡെസ്‌ക്‌Updated: Tuesday Mar 31, 2020


മിൻസ്‌ക്‌ (ബെലറൂസ്‌)
കോവിഡ്‌ –-19 ഭീതിയിൽ കായിക ലോകം മുഴുവൻ അടച്ചിട്ടിരിക്കുമ്പോൾ ബെലറൂസ്‌ മാത്രം പന്ത്‌ കളിക്കുന്നു. ശനിയാഴ്‌ച ആറ്‌ ഫുട്‌ബോൾ മത്സരങ്ങളാണ്‌ ബെലറൂസ്‌ പ്രീമിയർ ലീഗിൽ നടന്നത്‌. മൂവായിരത്തോളം കാണികളാണ്‌ എഫ്‌സി മിൻസ്‌ക്‌–-ഡൈനാമോ മിൻസ്‌ക്‌ കളി കാണാനെത്തിയത്‌. ‘ഭൂമിയിൽ ഫുട്‌ബോൾ മത്സരം നടക്കുന്ന ഏക സ്ഥലം ഇതാണ്‌’ എന്നായിരുന്നു ഡൈനാമോ ക്ലബ്‌ കുറിച്ചത്‌. കാണികളിൽ ചിലർമാത്രം മുഖാവരണം ധരിച്ച്‌ സ്‌റ്റേഡിയത്തിലെത്തി.

ലീഗ്‌ തുടരുന്ന കാര്യത്തിൽ ബെലറൂസ്‌ ഫുട്‌ബോൾ ഫെഡറേഷന്‌ ഉറപ്പൊന്നുമില്ല. കായിക മന്ത്രാലയം ആവശ്യപ്പെട്ടാൽ നിർത്തുമെന്ന്‌ ഫെഡറേഷൻ പറയുന്നു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top