26 May Tuesday

പിന്തുണയുമായി കോഹ്‌ലിയും അനുഷ്‌കയും

വെബ് ഡെസ്‌ക്‌Updated: Tuesday Mar 31, 2020


മുംബൈ
കോവിഡ്‌–-19 ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളിയായി ഇന്ത്യൻ ക്രിക്കറ്റ്‌ ടീം ക്യാപ്‌റ്റൻ വിരാട്‌ കോഹ്‌ലി. ഭാര്യയും നടിയുമായ അനുഷ്‌ക ശർമയുമൊത്ത്‌ പ്രധാനമന്ത്രിയുടെയും മഹാരാഷ്‌ട്ര മുഖ്യമന്ത്രിയുടെയും ദുരിതാശ്വാസനിധിയിലേക്ക്‌ സംഭാവന നൽകി. ഇരുവരും ചേർന്ന്‌ മൂന്ന്‌ കോടി രൂപ നൽകിയതായാണ്‌ സൂചനകൾ. കോഹ്‌ലിയാണ്‌ പണം നൽകുന്ന കാര്യം സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചത്‌. എന്നാൽ തുക വ്യക്തമാക്കിയിട്ടില്ല. സച്ചിൻ ടെൻഡുൽക്കർക്കും സുരേഷ്‌ റെയ്‌നയ്‌ക്കും പിന്നാലെയാണ്‌ കോഹ്‌ലി കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങൾക്ക്‌ പിന്തുണയുമായി എത്തിയത്‌.


പ്രധാന വാർത്തകൾ
 Top