29 January Saturday
മാറഡോണയുടെ പ്രതിമ അനാച്ഛാദനം ചെയ്തു

മാറഡോണയ്‌ക്ക്‌ ജയം സമർപ്പിച്ച്‌ നാപോളി ; നാല് ഗോളിന് ലാസിയോയെ തോൽപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 30, 2021

photo credit ssc napoli twitter



നേപ്പിൾസ്
ദ്യേഗോ മാറഡോണയുടെ ഓർമകൾക്കുമുന്നിൽ പന്തുതട്ടിയ നാപോളി മിന്നുംജയത്തോടെ ഇറ്റാലിയൻ ലീഗിൽ കുതിച്ചു. ഇതിഹാസതാരം ഓർമയായിട്ട് 25ന് ഒരുവർഷം തികഞ്ഞിരുന്നു. നേപ്പിൾസ് സ്റ്റേഡിയത്തിൽ സ്ഥാപിച്ച വെങ്കലപ്രതിമയ്ക്ക് മുന്നിലായിരുന്നു കളി. ലാസിയോയെ നാല് ഗോളിന് തോൽപ്പിച്ച് നാപോളി, ജയം മാറഡോണയ്‌ക്ക്‌ സമർപ്പിച്ചു.

നാൽപ്പതിനായിരം കാണികൾക്കുമുന്നിലാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. ബ്രസീൽ ഇതിഹാസം പെലെയുടെ സന്ദേശവും തെളിഞ്ഞു.
നാപോളി കളിക്കാരെല്ലാം മാറഡോണയുടെ ചിത്രം ധരിച്ച ജേഴ്സിയുമായാണ് കളിക്കാനിറങ്ങിയത്.ലാസിയോക്കെതിരെ ഡ്രെയ്സ് മെർട്ടെൻസ് ഇരട്ടഗോളടിച്ചു. പീറ്റർ സീലിൻസ്കി, ഫാബിയാൻ റൂയിസ് എന്നിവരും ലക്ഷ്യം കണ്ടു. പട്ടികയിൽ നാപോളി ഒന്നാമതാണ്. രണ്ടാമതുള്ള എസി മിലാൻ സസുവോളോയോട് തോറ്റു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top