25 January Tuesday

യുണൈറ്റഡിൽ ഇനി റാങ്ക്‌നിക്ക്‌

വെബ് ഡെസ്‌ക്‌Updated: Tuesday Nov 30, 2021


ലണ്ടൻ
മാഞ്ചസ്റ്റർ യുണെെറ്റഡിന്റെ പ്രകടനം മെച്ചപ്പെടുത്താൻ റാൽഫ് റാങ്ക്നിക്ക് എത്തുന്നു. ജർമൻകാരനെ ക്ലബ്ബിന്റെ ഇടക്കാല പരിശീലകനായി പ്രഖ്യാപിച്ചു.

ഒലെ ഗുണ്ണാർ സോൾചെയറെ പുറത്താക്കിയശേഷം  മെെക്കേൽ കാരിക്കാണ് താൽക്കാലികമായി ടീമിനെ നയിച്ചത്.  ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിക്കെതിരെ 1–1നാണ് യുണെെറ്റഡ് അവസാനിപ്പിച്ചത്. ജെയ്ഡൻ സാഞ്ചോയുടെ ഗോളിൽ മുന്നിലെത്തിയ യുണെെറ്റഡ് രണ്ടാംപകുതിയിൽ വഴങ്ങി. ജോർജീന്യോ പെനൽറ്റിയിലുടെ ചെൽസിക്ക് സമനില നൽകി. ചെൽസി ഒന്നാമത് തുടർന്നു.

സാഞ്ചോയ്ക്കുപകരം രണ്ടാംപകുതിയിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ യുണെെറ്റഡിനായി കളത്തിലിറങ്ങിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top