23 November Monday

സംസ്ഥാനത്ത്‌ രണ്ട്‌ സിന്തറ്റിക് ട്രാക്കുകൂടി

വെബ് ഡെസ്‌ക്‌Updated: Friday Oct 30, 2020


തിരുവനന്തപുരം
കേരളത്തിന്റെ കായികകുതിപ്പിന്‌ രണ്ട്‌ സിന്തറ്റിക്‌ ട്രാക്കുകൂടി. ഖേലോ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തി കണ്ണൂരിലും തൃശൂരിലും സിന്തറ്റിക് ട്രാക്കിന് കേന്ദ്ര യുവജനകാര്യ- കായികമന്ത്രാലയം ഭരണാനുമതി നൽകി. ഏഴുകോടി രൂപവീതമാണ് കേന്ദ്രസർക്കാർ അനുവദിച്ചത്. നിർമാണപ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന്‌ കായികമന്ത്രി ഇ പി ജയരാജൻ അറിയിച്ചു.

കണ്ണൂരിൽ പരിയാരം സർക്കാർ മെഡിക്കൽ കോളേജിലാണ് 400 മീറ്റർ സിന്തറ്റിക് ട്രാക്ക് വരുന്നത്. പത്തേക്കർ  സ്ഥലത്താണ് പദ്ധതി. എട്ട് ലൈൻ സിന്തറ്റിക് ട്രാക്കിനൊപ്പം ജമ്പിങ് പിറ്റും ഡ്രയിനേജ് സൗകര്യത്തോടെയുള്ള ഫുട്‌ബോൾ മൈതാനവും നിർമിക്കും. തൃശൂരിൽ കുന്നംകുളം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലാണ് സിന്തറ്റിക് ട്രാക്ക് നിർമിക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top