11 August Tuesday

സ്‌റ്റുവർട്ട്‌ ബ്രോഡ്‌ മൂന്നാംറാങ്കിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jul 30, 2020


മാഞ്ചസ്‌റ്റർ
ഇംഗ്ലണ്ട്‌ പേസർ സ്‌റ്റുവർട്ട്‌ ബ്രോഡ്‌ ഐസിസി റാങ്കിങ്‌ പട്ടികയിൽ മൂന്നാമതെത്തി. വെസ്‌റ്റിൻഡീസിനെതിരായ മൂന്നാം ക്രിക്കറ്റ്‌ ടെസ്‌റ്റിൽ ബ്രോഡ്‌ രണ്ട്‌ ഇന്നിങ്‌സിലുമായി പത്ത്‌ വിക്കറ്റ്‌ വീഴ്‌ത്തിയിരുന്നു. ഓസ്‌ട്രേലിയൻ പേസർ പാറ്റ്‌ കമ്മിൻസാണ്‌ ബൗളർമാരിൽ ഒന്നാമൻ. ന്യൂസിലൻഡിന്റെ നീൽ വാഗ്‌നെർ രണ്ടാമത്‌ നിൽക്കുന്നു.
ബാറ്റ്‌സ്‌മാൻമാരിൽ ഓസീസിന്റെ സ്‌റ്റീവ്‌ സ്‌മിത്ത്‌ ഒന്നാമതും ഇന്ത്യൻ ക്യാപ്‌റ്റൻ വിരാട്‌ കോഹ്‌ലി രണ്ടാമതും നിൽക്കുന്നു.
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top