11 August Tuesday

ബഗാന്‌ ആദരം

വെബ് ഡെസ്‌ക്‌Updated: Thursday Jul 30, 2020


കൊൽക്കത്ത
ഇന്ത്യയിലെ ഏറ്റവും മികച്ച ഫുട്‌ബോൾ ക്ലബ്ബുകളിലൊന്നായ മോഹൻ ബഗാന്‌ ആദരം. കഴിഞ്ഞദിവസം ബഗാൻദിനത്തിൽ ക്ലബ്ബിന്റെ പേരും ലോഗോയും ന്യൂയോർക്കിലെ ടൈം സ്‌ക്വയറിൽ അമേരിക്കൻ ഓഹരിവിപണി നാസ്‌ഡാക്കിന്റെ ബിൽബോർഡിൽ തെളിഞ്ഞു. 1911 ജൂലൈ 29നാണ്‌ ബ്രിട്ടീഷ്‌ ക്ലബ് ഈസ്‌റ്റ്‌ യോർക്ക്‌ഷെർ റെജിമെന്റിനെ കീഴടക്കി ബഗാൻ ഐഎഫ്‌എ ഷീൽഡ്‌ ചാമ്പ്യൻമാരായത്‌. ഈ ചരിത്രനേട്ടത്തിന്റെ ഓർമയ്‌ക്ക്‌‌ എല്ലാ വർഷവും ജൂലൈ 29 ബഗാൻദിനമായി ആചരിക്കുന്നു. ഇന്ത്യൻ ഫുട്‌ബോൾ ചരിത്രത്തിലെ സുവർണനിമിഷമായിരുന്നു ബഗാന്റെ ഐഎഫ്‌എ ഷീൽഡ്‌ ജയം.
അടുത്ത സീസൺ ഐഎസ്‌എലിൽ എടികെ മോഹൻ ബഗാൻ എന്ന പേരിലാണ്‌ ക്ലബ്‌ കളിക്കാനിറങ്ങുക.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top