14 August Sunday

മലേഷ്യ ഓപ്പൺ : സിന്ധു, കശ്യപ്‌ മുന്നോട്ട്‌; സൈന പുറത്ത്‌

വെബ് ഡെസ്‌ക്‌Updated: Thursday Jun 30, 2022


കോലാലംപുർ
മലേഷ്യ ഓപ്പൺ ബാഡ്‌മിന്റണിൽ ഇന്ത്യയുടെ പി വി സിന്ധുവും പി കശ്യപും രണ്ടാം റൗണ്ടിൽ. സൈന നെഹ്‌വാൾ പുറത്തായി.
വനിതാ സിംഗിൾസിൽ തായ്‌ലൻഡിന്റെ പൊൺപാവീ ചൊചൗങ്ങിനെയാണ്‌ സിന്ധു മറികടന്നത്‌ (21–-13, 21–-17).

തായ്‌ലൻഡിന്റെതന്നെ ഹിറ്റയാപൊൺ ചയ്‌വാനാണ്‌ അടുത്ത എതിരാളി. സൈനയാകട്ടെ അമേരിക്കയുടെ ഐറിസ്‌ വാങ്ങിനോടാണ്‌ കീഴടങ്ങിയത്‌. സ്‌കോർ: 11–-21, 17–-21. പുരുഷന്മാരിൽ കോമൺവെൽത്ത്‌ ഗെയിംസ്‌ മുൻ ചാമ്പ്യൻ കശ്യപ്‌ ദക്ഷിണ കൊറിയയുടെ ഹിയോ ക്വാങ്ങിനെ വീഴ്‌ത്തി (21–-12, 21–-17). മിക്‌സഡ്‌ ഡബിൾസിൽ ബി സുമേഷ്‌ റെഡ്ഡി–-അശ്വിനി പൊന്നപ്പ സഖ്യം പുറത്തായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top