04 July Saturday

പ്രീമിയർ ലീഗ്‌ 17 മുതൽ; ഇറ്റലിയിൽ 20ന്‌

വെബ് ഡെസ്‌ക്‌Updated: Saturday May 30, 2020


ലണ്ടൻ
മാറ്റിവച്ച ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ ഫുട്‌ബോൾ മത്സരങ്ങൾ ജൂൺ 17ന്‌ പുനരാരംഭിക്കും. ആസ്‌റ്റൺ വില്ല–ഷെഫീൽഡ്‌ യുണൈറ്റഡ്‌, അഴ്‌സണൽ–-മാഞ്ചസ്‌റ്റർ സിറ്റി മത്സരങ്ങളാണ്‌ ആദ്യം. 

92 കളികൾ ബാക്കിയുണ്ട്‌. 25 പോയിന്റുമായി ലിവർപൂൾ കിരീടം ഉറപ്പാക്കിയിട്ടുണ്ട്‌. 82 പോയിന്റുള്ള ലിവർപൂളിനുപിന്നിൽ മാഞ്ചസ്റ്റർ സിറ്റിക്ക്‌ 57 പോയിന്റാണുള്ളത്‌.
ഇറ്റലിയിലും മത്സരങ്ങൾ പുനരാരംഭിക്കുകയാണ്‌. സീരി എ മത്സരങ്ങൾ ജൂൺ 20ന്‌ തുടങ്ങാനാണ്‌ തീരുമാനം.  12 റൗണ്ട്‌ ബാക്കിയിരിക്കെ യുവന്റസ്‌ ഒരു പോയിന്റിനുമുന്നിലാണ്‌. 63 പോയിന്റുള്ള യുവന്റസിനുപിന്നിൽ ലാസിയോക്ക്‌ 62 പോയിന്റുണ്ട്‌.


പ്രധാന വാർത്തകൾ
 Top