21 February Thursday

ദക്ഷിണാഫ്രിക്കയ‌്ക്ക‌് 6 വിക്കറ്റ്‌ ജയം

വെബ് ഡെസ്‌ക്‌Updated: Saturday Dec 29, 2018

ഹഷിം അംല

       
സെഞ്ചൂറിയൻ
ഡുവാൻ ഒ‌ളിവറിന്റെ മികവിൽ പാകിസ്ഥാനെതിരായ ആദ്യടെസ‌്റ്റിൽ രണ്ടുദിനം ബാക്കിനിൽക്കെ ദക്ഷിണാഫ്രിക്ക ജയംകുറിച്ചു. ആറ‌് വിക്കറ്റിനാണ‌് ജയം. പാകിസ്ഥാൻ മുന്നോട്ട‌ുവച്ച 149 റണ്ണിന്റെ വിജയലക്ഷ്യം നാല‌് വിക്കറ്റ‌് നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക മറികടന്നു. ഇതോടെ മൂന്ന‌് ടെസ‌്റ്റുകളുള്ള പരമ്പരയിൽ ദക്ഷിണാഫ്രിക്ക മുന്നിലെത്തി (1–-0). 

രണ്ടിന്നിങ‌്സിലുമായി 11 വിക്കറ്റ‌് വീഴ‌്ത്തിയ പേസർ ഒളിവറാണ‌് ദക്ഷിണാഫ്രിക്കയുടെ വിജയശിൽപ്പി. രണ്ടാം ഇന്നിങ‌്സിൽ അരസെഞ്ചുറി നേടി ഹഷിം അംലയും (63) ഡീൻ എൽഗറും (50) ആതിഥേയർക്കായി തിളങ്ങി. സ‌്കോർ: പാകിസ്ഥാൻ 181, 190. ദക്ഷിണാഫ്രിക്ക 223, 4–-151.


പ്രധാന വാർത്തകൾ
 Top