29 January Saturday

പിഎസ്‌ജിക്ക്‌ ജയം, നെയ്മർക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Monday Nov 29, 2021


പാരിസ്‌
മൂന്ന്‌ ഗോളിന്‌ അവസരമൊരുക്കി ലയണൽ മെസി മിന്നിയപ്പോൾ ഫ്രഞ്ച്‌ ലീഗിൽ പിഎസ്‌ജിക്ക്‌ ജയം. 3–-1ന്‌ സെന്റ എറ്റിയനെ  മറികടന്നു. ഒരു ഗോളിന്‌ പിന്നിട്ടുനിന്നശേഷമാണ്‌ ജയം. മാർക്വിന്യോസ്‌ ഇരട്ടഗോളടിച്ചു. ഒരെണ്ണം ഏയ്‌ഞ്ചൽ ഡി മരിയയും. സെർജിയോ റാമോസ്‌ പിഎസ്‌ജിക്കായി ആദ്യകളിയിൽ ഇറങ്ങി.

മത്സരത്തിൽ സൂപ്പർതാരം നെയ്മർ പരിക്കേറ്റ് മടങ്ങിയത് പിഎസ്ജിക്ക് തിരിച്ചടിയാണ്. ഇടതുകണങ്കാലിനാണ് ബ്രസീലുകാരന്റെ പരിക്ക്. കൂടുതൽ പരിശോധനകൾ ഇന്നുനടക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top